രാജ്യസഭാ സീറ്റ് മാണിക്ക് : കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി ,പരസ്യ പ്രതികരണവുമായി നേതാക്കള്‍

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയതിനെതിരെ കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. കോണ്‍ഗ്രസ് കീഴടങ്ങിയെന്ന് സുധീരന്‍ വ്യക്തമാക്കി. നേതൃത്വത്തിന്‍റേത് ഗുരുതരമായ വീഴ്ചയാണെന്നും ഇത് ന്യായീകരിക്കാനാവാത്ത തീരുമാനമാണെന്നും സുധീരന്‍ പറഞ്ഞു.

മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയ പോലെയാണെന്നാണ് രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചത്. കോണ്‍ഗ്രസ് സാന്നിധ്യമാണ് രാജ്യസഭയില്‍ വേണ്ടതെന്ന് കെസി ജോസഫ് എംഎല്‍എ അഭിപ്രായപ്പെട്ടു.

അതിനിടെ രാ​ജ്യ​സ​ഭാ സീ​റ്റ് കേ​ര​ള കോ​ൺ​ഗ്ര​സി​നു ന​ൽ​കാ​നു​ള്ള തീ​രു​മാ​നം തി​രു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​റ് എം​എ​ൽ​എ​മാ​ർ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്ക് ക​ത്ത​യ​ച്ചു. ഷാ​ഫി പ​റ​മ്പി​ൽ, ഹൈ​ബി ഈ​ഡ​ൻ, കെ.​എ​സ് ശ​ബ​രീ​നാ​ഥ്, അ​നി​ൽ അ​ക്ക​ര, വി.​ടി ബ​ൽ​റാം, റോ​ജി എം.​ജോ​ൺ എ​ന്നി​വ​രാ​ണ് രാ​ഹു​ലി​ന് ക​ത്ത​യ​ച്ച​ത്.

നേ​ര​ത്തെ രാ​ജ്യ​സ​ഭാ സീ​റ്റി​ൽ വീ​ണ്ടും ക​ണ്ണു​വ​ച്ച പി.​ജെ കു​ര്യ​നെ​തി​രെ യു​വ എം​എ​ൽ​എ​മാ​ർ ഒ​ന്നി​ച്ചി​രു​ന്നു. ത​ല​മു​തി​ർ​ന്ന നേ​താ​ക്ക​ൾ ചെ​റു​പ്പ​ക്കാ​ർ​ക്ക് വ​ഴി​മാ​റ​ണ​മെ​ന്നാ​യി​രു​ന്നു യു​വ​തു​ർ​ക്കി​ക​ളു​ടെ ആ​വ​ശ്യം. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ​വ​ൻ പ്ര​ച​ര​ണ​മാ​ണ് യു​വ നേ​താ​ക്ക​ൾ ന​ട​ത്തി​യ​ത്.

error: Content is protected !!