മാണിയില്‍ പിണങ്ങി നേതാക്കള്‍ യൂ.ഡി.എഫ് നിർണായകയോഗം തിരുവനന്തപുരത്ത്

കേരള കോൺഗ്രസിന്(എം) രാജ്യസഭാ സീറ്റ് വിട്ടുകൊടുത്തതിന്റെ പേരിൽ കോൺഗ്രസിലെ യുവ എംഎൽഎമാർ ഉൾപ്പെടെ ഒരു വിഭാഗം ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ ഇന്നു നിർണായക യോഗം. തിരുവനന്തപുരത്തു രാവിലെ പതിനൊന്നിനാണ് കന്റോണ്മെന്റ് ഹൗസിൽ യുഡിഎഫ് നേതൃയോഗം ചേരുന്നത്.കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനം, രാജ്യ സഭ സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകിയ സാഹചര്യം എന്നിവ വിശദീകരിക്കാനാണ് യോഗം. മുന്നണിയിൽ ചേരുമെന്ന നിലപാട് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചാൽ കേരള കോൺഗ്രസ് എം പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തേയ്ക്കും.

രാവിലെ തലസ്ഥാനത്തു തന്നെ കേരള കോൺഗ്രസിന്റെ പാർലമെന്ററിസമിതി യോഗവും നടക്കും.പത്തിന് പാർട്ടി ചെയര്‍മാൻ കെ.എം. മാണിയുടെ എംഎൽഎ ഹോസ്റ്റലിലെ മുറിയിലാണു യോഗം. ഇതിനു ശേഷം യുഡിഎഫിലേക്കുള്ള തിരിച്ചുവരവ് മാണി പ്രഖ്യാപിക്കും. രാജ്യസഭാ സ്ഥാനാർഥി ആരായിരിക്കുമെന്നതിലും ഈ യോഗത്തിൽ തീരുമാനമാകും. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി തിങ്കളാഴ്ചയായതിനാൽ ഇക്കാര്യത്തിൽ തീരുമാനം വൈകില്ല. തുടർന്നാണു കേരള കോൺഗ്രസ് ഉൾപ്പെടെ പങ്കെടുക്കുന്ന നേതൃയോഗം ചേരുക.

മുന്നണിയിൽ നിന്നു വിട്ടുപോയ കേരള കോൺഗ്രസ് എമ്മിനെ തിരികെ കൊണ്ടു വരാൻ കയ്യിലുണ്ടായിരുന്ന സീറ്റ് അടക്കം വിട്ടു നൽകിയതിനെതിരെ പരസ്യമായി രംഗത്തെത്തിയ കോൺഗ്രസ് നേതാക്കൾ മുന്നണി യോഗത്തിലും നിലപാട് ആവർത്തിക്കും.

error: Content is protected !!