പഴയങ്ങാടിയിലെ ജ്വല്ലറി കവര്‍ച്ച ; അന്വേഷണം നിര്‍ണായക വഴി തിരിവിലേക്ക്

പഴയങ്ങാടി ടൗണിലെ ജ്വല്ലറിയിൽ പട്ടാപ്പകൽ നടന്ന കവര്‍ച്ച കേസ് നിര്‍ണായക  വഴിത്തിരിവില്‍. അൽ ഫത്തീബിജ്വല്ലറിയിൽ നിന്നും 3.7 കിലൊ സ്വർണ്ണാഭരണങ്ങളും രണ്ട് ലക്ഷം രൂപയും കവർച്ച ചെയ്ത കേസിൽ അന്വേക്ഷണ സംഘം പുതിയങ്ങാടി സ്വദേശിയായ യുവാവിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത് വരുന്നു എന്നാണ് ഒടുവില്‍ ലഭിക്കുന്ന  സൂചന.  പുതിയങ്ങാടി, പഴയങ്ങാടി, മാട്ടൂൽ ഭാഗങ്ങളിലെ ആയിരക്കണക്കിന് ഫോൺ കോളുകൾ പരിശോധിച്ചതിൽ നിന്നുമാണ് പ്രത്യേക അന്വേക്ഷണ സംഘത്തിന് വ്യക്തമായ സൂചനകൾ ലഭിച്ചത്.

ഓട്ടോറിക്ഷാഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ രേഖാചിത്രവും, പഴയങ്ങാടിയിൽ നിന്നും മാട്ടൂൽ സ്വദേശിക്ക് ഒരാള്‍ ഫോൺ ചെയ്തതും കേസ് അന്വേഷണത്തില്‍  നിർണ്ണായകമായി. കവർച്ചാ സംഘത്തിൽപ്പെട്ടവർ ഒന്നിലധികം തവണ ജ്വല്ലറിയിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് കവര്‍ച്ച നടത്തിയത് എന്ന് വേണം കരുതാന്‍.

ഇരുപത്തി അഞ്ച് മിനുട്ടുകൾ കൊണ്ടാണ് സംഘം കവർച്ച നടത്തി സ്ഥലം വിട്ടത്.ഇതുവരെയായി അന്വേക്ഷണ സംഘം 20ഓളം പേരെ ചോദ്യം ചെയ്തു. പഴയങ്ങാടിയിലെ ഒരു കടക്കാരനെയും പുതിയങ്ങാടിയിലെ ഒരു യുവാവിനെയും അന്വേക്ഷണ സംഘം രണ്ട് ദിവസം മാറിമാറി ചോദ്യം ചെയ്തതിൽ നിന്നാണ് കവർച്ചക്ക് പിന്നിലെ ബുദ്ധികേന്ദ്രങ്ങളിലെക്ക് അന്വേക്ഷണ സംഘം എത്തിയത്.

കവർച്ചാ സംഘത്തിലെ രണ്ട് പേർകറുത്ത സ്ക്കൂട്ടറിൽ മോക്ഷണമുതലുമായി പോകുന്നദൃശ്യം പുറത്ത് വിട്ടതിന് പിന്നാലെ കവർച്ചക്കാർ പഴയങ്ങാടിയിൽ എത്തിയ ദൃശ്യവും അന്വേക്ഷണ സംഘത്തിന് ലഭിച്ചു. ദ്യശ്യങ്ങളിൽ ഒന്നിന് മുകളിൽ മറ്റൊന്നായി നിരവധി വസ്ത്രങ്ങൾ ധരിച്ചിരുന്നതായി വ്യക്തമാണ് ഇങ്ങനെ ചെയ്തത് ശരീരപ്രകൃതി മറ്റുള്ളവർക്ക്പെട്ടെന്ന് മനസ്സിലാകാതിരിക്കാനാണ് ഇതിലൂടെ അതിസമർത്ഥമായാണ് കവർച്ച ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന് വ്യക്തമാണ്.

error: Content is protected !!