പെരളശ്ശേരി സ്വദേശിയായ യുവാവിന്‍റെ തിരോധാനം ദുരൂഹതയേറുന്നു ; വഴിക്കണ്ണുമായി ബന്ധുക്കള്‍

പെരളശ്ശേരി എകെജി സ്മാരക ജി എച് എസ് എസ് ഗ്രൗണ്ടിന് സമീപത്തെ കെ കെ രവീന്ദ്രൻ- പ്രേമലത ദമ്പതികളുടെ മൂന്നു മക്കളിൽ രണ്ടാമനായ കൃഷ്ണലായതിൽ കെ വി പ്രവിൻ (31 ) നെ  2017  ജൂൺ 21 മുതൽ കാണാതായത്.ഒരു വർഷം മുമ്പ് കാണാതായ യുവാവിന്റെ തിരോധാനത്തിൽ ദുരൂഹതയേറുകയാണ് .ചക്കരക്കൽ എസ് ഐ.എസ്‌ .ബിജുവിന്റെ
നേതൃത്വത്തിൽ അന്വേഷണം ഊര്ജിതമാക്കിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല.

നാട്ടിൽ കെട്ടിടങ്ങളുടെ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കുന്ന ജോലിചെയ്തിരുന്ന യുവാവ് ഇടയ്ക്കു കെട്ടിടങ്ങളുടെ കോൺട്രാക്ട്  ജോലിയും  ചെയ്തിരുന്നു.ഇതിനിടയിൽ ഉണ്ടായ സാമ്പത്തിക ബാധ്യതയാണ് യുവാവ് നാടുവിടാൻ കാരണം.ഇടയ്ക്ക്ക് നാട്ടിൽ നിന്നും മാറിനിൽക്കാറുള്ളതുകൊണ്ട് ആദ്യമൊന്നും ഇയാളെക്കുറിച്ചു വീട്ടുകാർ അന്വേഷിച്ചിരുന്നില്ല.എന്നാൽ കഴിഞ്ഞ ഏപ്രിൽ 22 ന് കെ .സ്.ഇ.ബി  യിൽ നിന്നും അസി:എൻജിനിയർ ആയി വിരമിച്ച പിതാവ് രവീന്ദ്രൻ മരണപ്പെട്ടിട്ടും പ്രവിൻ വീട്ടിലെത്താത്തിനെ  തുടർന്ന് ബന്ധുക്കൾ സംശയം പ്രകടിപ്പിക്കുകയും ചക്കരക്കൽ പോലീസിൽ പരാതി നൽകുകയുമായിരുന്നു.

ജൂൺ 21 നു സന്ധ്യയോടെ വീട്ടിൽനിന്നും ഇറങ്ങിയ അവിവാഹിതനായ പ്രവിൻ  പിന്നെ വീട്ടുകാരുമായോ സുഹൃത്തുക്കളുമായോ യാതൊരുബന്ധവും പുലർത്തിയിരുന്നില്ല.ഇയാളുടെ ഫോൺ സ്വിച്ച്ഓഫ് ആണ്.എന്നാൽ കഴിഞ്ഞാഴ്ച സഹോദരിഫേസ്ബുക്ഉപയോഗിക്കുന്നതിനിടെ യാദൃശ്ചികമായി പ്രവിന്റെ അക്കൗണ്ട് ഓൺലൈനിൽ കണ്ട് സന്ദേശം അയച്ചിരുന്നു.ഈ സന്ദേശം വായിച്ചതായും കാണുന്നുണ്ട് .ഇത്  ബന്ധുക്കളെ കൂടുതൽ സംശയത്തിലാഴ്ത്തി .

ഇയാൾ തന്നെയാണോ ഇതു കൈകാര്യം ചെയ്യുന്നത് അല്ല മറ്റാരെങ്കിലുമാണോ എന്ന് കണ്ടെത്തിയാലെ യുവാവിന്റെ തിരോധനത്തിൽ കൂടുതൽ വ്യക്തത കൈവരികയുള്ളു.എത്രയും പെട്ടെന്ന് പ്രവിനെ കണ്ടെത്താൻ സാധിക്കണമെന്ന പ്രാർത്ഥനയിലാണ് മാതാവും സഹോദരനും സഹോദരിയും .ഇയാളെക്കുറിച്ചു എന്തെങ്കിലും വിവരം ലഭിക്കുന്നവർഈ കാണുന്ന നമ്പറിൽ വിവരം അറിയിക്കുക 9497980843 (എസ്.ഐ.ചക്കരക്കൽ )9961506589 (സഹോദരൻ: പ്രനിൽ) .

error: Content is protected !!