കൊളച്ചേരിയില്‍ യൂ.ഡി .എഫ് ഒറ്റകെട്ടായി ; കെ താഹിറ പ്രസിഡന്റ്

കൊളച്ചേരി പഞ്ചായത്ത്  പ്രസിഡന്റ്  മുസ്‌ലിം ലീഗ് വിമത കെ.എം.പി സറീന രാജിവെച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.തെരഞ്ഞെടുപ്പില്‍ പ്രസിഡന്റായി മുസ്‌ലിം ലീഗ് അംഗം കെ താഹിറയെ തെരഞ്ഞെടുത്തു. 11 വോട്ടുകളാണ് താഹിറയ്ക്കു ലഭിച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.പി.എമ്മിലെ എം.ഗൗരിക്ക് 5 വോട്ടുകള്‍ ലഭിച്ചു.ബി.ജെ.പി തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു.കെ താഹിറ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു.പാമ്പുരുത്തി വാര്‍ഡില്‍ നിന്നാണ് കെ.താഹിറ തെരഞ്ഞെടുക്കപ്പെട്ടത്. ഇന്നലെ നടന്ന യു.ഡ.എഫ് യോഗത്തിലാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് കെ താഹിറയെ തീരുമാനിച്ചത്.

വിമതയായിരുന്ന സറീന ചില  കോണ്‍ഗ്രസ് അംഗങ്ങളുടെയും , സി.പി.എം, ബി.ജെ.പി, സി.എം.പി അംഗങ്ങളുടെ പിന്തുണയോടെ താഹിറയെ പരാജയപ്പെടുത്തി പ്രസിഡന്റാവുകയായിരുന്നു. ഇതോടെ കൊളച്ചേരിയില്‍ ലീഗ്-കോണ്‍ഗ്രസ് ബന്ധം വഷളാവുകയും ജില്ലാ നേതൃത്വം നിരവധി തവണ ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയുമായിരുന്നു. ഇതോടെ സറീനയ്‌ക്കെതിരേ യു.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടു വരുകയായിരുന്നു.

അവിശ്വാസത്തിനുള്ള വോട്ടെടുപ്പിന്റെ തലേദിവസം പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയും ജില്ലാ മുസ്‌ലിം ലീഗ് സസ്‌പെഷന്‍ പിന്‍വലിച്ച് സറീനയെ ഒപ്പം ചേര്‍ക്കുകയും ചെയ്തു.  നിലവില്‍ മുസ്‌ലിം ലീഗിന് എട്ട്, കോണ്‍ഗ്രസിനും സി.പി.എമ്മിനും മൂന്നു വീതവും കക്ഷി നിലയാണുള്ളത്. സി.എം.പി, സി.പി.ഐ, ബി.ജെ.പി എന്നീ പാര്‍ട്ടികള്‍ക്ക് ഒരു സീറ്റുമാണ് കൊളച്ചേരിയിലുള്ളത്

 

 

 

 

error: Content is protected !!