നിപ്പ : ആ​ശ​ങ്ക​യൊ​ഴി​യു​ന്നു പു​തി​യ കേ​സു​ക​ൾ ഇ​ല്ല

മലബാർ മേഖലയിൽ നി​പ്പാ വൈ​റ​സ് ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​നി​ന്നി​രു​ന്ന ആ​ശ​ങ്ക​യൊ​ഴി​യു​ന്നു. ഞായറാഴ്ചയും ഇ​ന്നു​മാ​യി പു​തി​യ കേ​സു​ക​ളൊ​ന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. നി​ല​വി​ൽ 22 പേ​രാ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ ക​ഴി​യു​ന്ന​ത്. ഇ​തു​വ​രെ ല​ഭി​ച്ച 227 സാ​മ്പി​ള്‍ പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ളി​ല്‍ 18 എ​ണ്ണ​ത്തി​ല്‍ മാ​ത്ര​മാ​ണ് വൈ​റ​സ് ബാ​ധ​യു​ള്ള​താ​യി സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 16 പേ​ര്‍ മ​രി​ച്ചു.

നി​പ്പാ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ റി​സ​ര്‍​ച്ചി​ന്‍റെ ചെ​ന്നൈ ആ​സ്ഥാ​ന​മാ​യ നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓഫ് എ​പി​ഡേ​മോ​ള​ജി​യി​ലെ വി​ദ​ഗ്ദ​സം​ഘം മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യു​മാ​യി കോ​ഴി​ക്കോ​ട് ഗ​സ്റ്റ് ഹൗ​സി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ച​ര്‍​ച്ച ന​ട​ത്തി. അ​തി​നു​ശേ​ഷം മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തു​ ന​ട​ന്ന ഉ​ന്ന​ത​ത​ല​യോ​ഗ​ത്തി​നി​ടെ വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ക​ള​ക്ട​ര്‍​മാ​രു​മാ​യി മു​ഖ്യ​മ​ന്ത്രി സം​സാ​രി​ച്ചി​രു​ന്നു.

മേ​യ് 17ന് ​ശേ​ഷം ആ​ർ​ക്കും രോ​ഗ​ബാ​ധ​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. രോ​ഗ​ബാ​ധ നി​യ​ന്ത്ര​ണ​മാ​യ​തി​ന്‍റെ സൂ​ച​ന​യാ​ണി​തെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. നിപ്പാ വൈറസ് ബാധയുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ സർക്കാർ സർവകക്ഷി യോഗം വിളിച്ചുചേർത്തിട്ടുണ്ട്. ഇന്ന് വൈകിട്ടാണ് യോഗം.

error: Content is protected !!