മലപ്പുറത്ത് ബസും വാനും കൂട്ടിയിടിച്ച് അപകടം : നാലുപേർ മരിച്ചു

മലപ്പുറം മമ്പാട് പൊങ്ങല്ലൂർ പാലത്തിനു സമീപം ബസും വാനും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ രണ്ടു സ്ത്രീകളുൾപ്പെടെ നാലുപേർ മരിച്ചു. സാരമായി പരുക്കേറ്റ മൂന്നുപേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ഒരാളെ നിലമ്പൂർ ജില്ലാ ആശുപത്രിയിലും ഏതാനും പേരെ മഞ്ചേരി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. എടവണ്ണ സ്വദേശി അക്ബർ എന്നയാളും ബന്ധുക്കളുമാണ് വാനിലുണ്ടായിരുന്നത്.അലി അക്ബര്‍ (40),ഷിഫ(23),ഷിഫ ആയിഷ(19),നജ് വ(11) എന്നിവരാണ്‌ മരിച്ചത്. എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പോയി മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടതെന്നു കരുതുന്നു.

error: Content is protected !!