തിയ്യേറ്റർ പീഡനം പോലീസിൽ അറിയിച്ചില്ല; ഉടമയെ അറസ്റ്റ് ചെയ്തു

തിയ്യറ്ററിനകത്ത് 10 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ തിയ്യറ്റർ ഉടമ അറസ്റ്റില്‍. നേരത്തെ തീയ്യറ്റര്‍ ഉടമ ഗിരീഷില്‍ നിന്ന് പൊലീസ് മൊഴി എടുത്തിരുന്നു. പീഡനവിവരം പൊലീസിൽ അറിയിച്ചില്ലെന്ന കുറ്റമാണ് സതീഷിനെതിരെ ചുമത്തിയിട്ടുള്ളത്. സതീഷാണ് ദൃശ്യങ്ങൾ പ്രചരിപ്പിചെന്നും പൊലീസ് വിശദമാക്കി.

നേരത്തെ പൊലീസിന് വിവരം നല്‍കിയ തീയറ്റര്‍ ഉടമയെ മന്ത്രിയും മറ്റും അഭിനന്ദിക്കുന്നത് അറിവില്ലായ്മ കൊണ്ടാണെന്ന് ലിബർട്ടി ബഷീർ പറഞ്ഞിരുന്നു. സി.സി.ടി.വി. തത്സമയം പരിശോധിക്കണം എന്നിരിക്കെ ഇതിൽ തിയറ്റര്‍ ഉടമ വീഴ്ച വരുത്തിയെന്ന് ലിബർട്ടി ബഷീർ ആരോപിച്ചിരുന്നു. തീയറ്റർ ഉടമയെ രണ്ടാം പ്രതി ആക്കണമെന്നും ലിബര്‍ട്ടി ബഷീര്‍ ആവശ്യപ്പെട്ടിരുന്നു.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് തൃത്താലയിലെ പ്രമുഖ വ്യവസായി ആയ മൊയ്തീൻ കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

error: Content is protected !!