നിപ്പ: കോഴിക്കോട് ജില്ലയില്‍ സ്കൂളുകള്‍ തുറക്കുന്നത് ജൂണ്‍ 12 ലേക്ക് മാറ്റി,ആളുകളൊഴിഞ്ഞ് കോഴിക്കോട് നഗരം

നിപ്പ വൈറസ്‌ ബാധയെതുടര്‍ന്ന്‍ ജാഗ്രത നിര്‍ദേശം നല്‍കിയ കോഴിക്കോട് ജില്ലയില്‍ സ്കൂളുകള്‍ തുറക്കുന്നത് ജൂണ്‍ 12 ലേക്ക് മാറ്റി .ജൂണ്‍ 12 നാവും സ്‌കൂളുകള്‍ തുറക്കുകയെന്ന് കോഴിക്കോട ജില്ലാ കള്കടര്‍ യുവി ജോസ് അറിയിച്ചു. ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ജൂണ്‍ 12 ന് തന്നെയാകും തുറക്കുക. ജൂണ്‍ 12 വരെ പൊതുപരിപാടികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയതായി കളക്ടര്‍ അറിയിച്ചു.

നിപ്പാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജൂണ്‍ നാലിന് തിരുവനന്തപുരത്ത് സര്‍വകക്ഷിയോഗം വിളിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി. നിപ്പാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് നിരീക്ഷണം തുടരും. നിപ്പാ സംശയിക്കുന്നവരുടെ 193 പരിശോധനാഫലങ്ങള്‍ പുറത്തവന്നു. ഇതില്‍ 18 പേര്‍ക്ക് മാത്രമാണ് നിപ്പാ സ്ഥിരീകരിച്ചത്. അതില്‍ 16 പേര്‍ മരിച്ചു. രണ്ടപേര്‍ക്ക് അസുഖം മാറിയതായും സ്ഥിരീകരിച്ചിട്ടുണ്ട്. എങ്കിലും ഇവര്‍ ഇപ്പോഴും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍ തുടരുകയാണ്. ആകെ 2000 പേരാണ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളതെന്നും നിപ്പ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ഉര്‍ജ്ജിതമായി നടപ്പിലാക്കി വരികയാണെന്നും,നിരീക്ഷണം തുടരുമെന്നും മന്ത്രി അറിയിച്ചു.

അതിനിടെ നിപ്പവൈറസ്‌ രണ്ടാമതും സ്ഥിരീകരിച്ചതോടെ കോഴിക്കോട് കോഴിക്കോട് നഗരം നിപ്പാ ഭീതിയുടെ പിടിയിലായിരിക്കുകയാണ്. എങ്ങും ചര്‍ച്ച നിപ്പാ വൈറസിനെ പറ്റി മാത്രം.നിപ്പാ പനി വന്നതോടെ ആളുകള്‍ക്ക് കൂട്ടം കൂടി നില്‍ക്കാന്‍ പോലും ഭയമായിരിക്കുകയാണ്.ലോട്ടറി വിതരണക്കാര്‍, സ്വകാര്യ ബസ് ജീവനക്കാര്‍,ചെറുകിട കച്ചവടക്കാര്‍, തുടങ്ങി ഒട്ടേറെ വിഭാഗക്കാരുടെ ഉപജീവനമാര്‍ഗം അടഞ്ഞിരിക്കുകയാണ്. ബസുകളും മാളുകളുമൊക്കെ ആളൊഴിഞ്ഞിരിക്കുകയാണ്.

ഗ്രാമീണ മേഖലയ്ക്ക് നിപ്പാ ഉണ്ടാക്കിയ ആഘാതം വളരെ വലുതാണ്.സന്ധ്യാസമയത്ത് ഒത്തുകൂടുന്ന ഗ്രാമീണ മേഖലകളിലെ അങ്ങാടികളില്‍ ആളനക്കമോ കാര്യം പറച്ചിലോ ഇല്ല. അത്യാവശ്യ കാര്യങ്ങള്‍ക്കായി സ്വന്തം വാഹനങ്ങളിലാണ് മിക്കവരും പുറത്തുപോകുന്നത്.ബസ് യാത്ര പരമാവധി ഒഴിവാക്കുകയാണ് എല്ലാവരും.

error: Content is protected !!