നിപ്പാ :മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് 12 വരെ നീട്ടി
നിപ്പാ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ സ്കൂളുകളും കോളജുകളും തുറക്കുന്നത് ഈ മാസം 12 വരെ നീട്ടി. ദുരന്ത നിവാരണ നിയമപ്രകാരമാണ് അവധി പ്രഖ്യാപിച്ചത്. പ്രഫഷണൽ കോളജുകൾക്കും അവധി ബാധകമാണ്. മലപ്പുറത്തും വയനാട്ടിലും ആറിനും കോഴിക്കോട് ജില്ലയിൽ അഞ്ചിനും സ്കൂളുകൾ തുറക്കുമെന്നാണ് അറിയിച്ചിരുന്നത്.
നിപ്പയുടെ പശ്ചാത്തലത്തിൽ 16 വരെ പിഎസ് സി നടത്താനിരുന്ന എല്ലാ ഒഎംആർ പരീക്ഷകളും ഓണ്‍ലൈൻ പരീക്ഷകളും മാറ്റിവച്ചിരുന്നു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.