തലശ്ശേരി സ്വദേശി മരിച്ചത് നിപ്പ ബാധിച്ചല്ല

ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തലശ്ശേരി സ്വദേശി റോജ മരിച്ചത് നിപ്പാ ബാധിച്ചല്ലെന്ന് സ്ഥിരീകരണം. മണിപ്പാല്‍ വൈറോളജി കേന്ദ്രത്തില്‍ നടത്തിയ രണ്ടാമത്തെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ശനിയാഴ്ച രാവിലെയാണ് റോജ മരിച്ചത്.

റോജ മരിച്ചത് നിപ്പ ബാധിച്ചാണെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു,ഇത് ജനങ്ങളില്‍ ഭീതി ഉണ്ടാക്കിയ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്‍റെ വിശദീകരണം.കണ്ണൂര്‍ ജില്ല കലക്ടര്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് നല്‍കിയിട്ടുണ്ട്.

റോജ മരിച്ചത് നിപ്പ ബാധിചല്ല എന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട് ജനങ്ങളിലേക്ക് എത്തിക്കാന്‍ തില്ലങ്കേരി പഞ്ചായത്ത്‌ പ്രസിഡന്റ് സുഭാഷിന്റെ നേത്രുത്വത്തില്‍ ബോധവല്‍ക്കരണ പരിപാടിയും നടത്തി.

error: Content is protected !!