നിപ്പാ രോഗലക്ഷണങ്ങളോടെ ചികിത്സയിൽ കഴിഞ്ഞ തലശ്ശേരി സ്വദേശി മരിച്ചു

നിപ്പാ രോഗലക്ഷണങ്ങളോടെ ചികിത്സയിൽ കഴിഞ്ഞ യുവതി മരിച്ചു. തലശേരി സ്വദേശി റോജ (39) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു റോജ.

നി​​​​പ്പാ വൈ​​​​റ​​​​സ് ബാ​​​​ധയുടെ ര​​​​ണ്ടാം ഘ​​​​ട്ടം ഉ​​​​ണ്ടാ​​​​കാ​​​​നി​​​​ട​​​​യു​​​​ള്ള​​​​തി​​​​നാ​​​​ൽ ജ​​​​ന​​​​ങ്ങ​​​​ൾ അ​​​​തീ​​​​വജാ​​​​ഗ്ര​​​​ത പാ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്ന ആരോഗ്യ വകുപ്പിന്‍റെ നിർദേശം വന്നതിനു പിന്നാലെയാണ് റോജയുടെ മരണം.

കോഴിക്കോട് രണ്ടാമത്തെ മരണമാണ് ഇത്തരത്തിലുണ്ടാകുന്നത്. നേരത്തേയും നിപ്പയില്ലെന്ന് പരിശോധന ഫലത്തിൽ കണ്ടെത്തിയ ആൾ മരണപ്പെട്ടിരുന്നു. ഇതോടെ കോഴിക്കോട് നിവാസികൾ ആശങ്കയിലാണ്.അതേസമയം, രോഗം സ്ഥിരീകരിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന നഴ്സിങ് വിദ്യാർഥിനിയുടെയും മലപ്പുറം സ്വദേശിയായ യുവാവിന്റെയും പുതിയ സാംപിൾ പരിശോധനാ ഫലം നെഗറ്റീവാണെന്നു തെളിഞ്ഞത് ആശ്വാസം പകർന്നു. രോഗമുക്തി സ്ഥിരീകരിക്കാറായിട്ടില്ലെങ്കിലും ഇവരിലെ വൈറസ് ബാധയുടെ അളവുകുറഞ്ഞു. രോഗലക്ഷണങ്ങളിൽ കുറവുണ്ടെന്നും ഇരുവരും ഭക്ഷണം കഴിച്ചെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ അറിയിച്ചു.

ഇന്നലെ ലഭിച്ച ഏഴു പരിശോധനാഫലങ്ങളും നെഗറ്റീവാണ്. രോഗ ലക്ഷണങ്ങളോടെ ആറു പേരെ ഇന്നലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ നിപ്പ രോഗലക്ഷണങ്ങളോടെ മൊത്തം ചികിൽസയിലുള്ളവർ 16 ആയി.

error: Content is protected !!