കണ്ണൂരില്‍ പുതിയ ബിയര്‍ ഉല്‍പാദന കേന്ദ്രത്തിന് സര്‍ക്കാര്‍ അനുമതി

കണ്ണൂര്‍ ജില്ലയിലെ വാരത്ത് പ്രവര്‍ത്തിക്കുന്ന  ശ്രീധരന്‍ ബ്രീവറി പ്രൈവറ്റ് ലിമിറ്റഡിനാണ് പുതിയ ബിയര്‍ ഉല്‍പാദന കേന്ദ്രത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്.സംസ്ഥാനത്തെ മൂന്നാമത്തെ ബീയര്‍ ഉല്‍പാദന കേന്ദ്രമാണ് കണ്ണൂരിലേത്. പാലക്കാടും, തൃശൂരും ഇപ്പോള്‍ ഇത്തരം കേന്ദ്രങ്ങളുണ്ട്.പ്രതിമാസം അഞ്ചു ലക്ഷം കേയ്‌സ് ബീയര്‍ ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള  ബ്രീവറിയാണ് കണ്ണൂരില്‍ സ്ഥാപിക്കുന്നത്.

കേരളത്തില്‍ വില്‍ക്കുന്ന ബീയറിന്റെ 40 ശതമാനവും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്നതിനാലാണ് കണ്ണൂരില്‍ ബീയര്‍ ഉല്‍പാദന കേന്ദ്രം തുടങ്ങുന്നതെന്നും,കേന്ദ്രം തുടങ്ങിയാല്‍ നിരവധി ആളുകള്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ ലഭിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

 

 

error: Content is protected !!