പഴയങ്ങാടി ജ്വല്ലറി കവര്‍ച്ച; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

പഴയങ്ങാടിയിൽ അല്‍-ഫതീബി ജ്വല്ലറി കുത്തിതുറന്ന്3.4 കിലോ സ്വർണ്ണവും 2ലക്ഷം രൂപയും കവർന്ന പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു .പഴയങ്ങാടി സ്വദേശിയും റിയൽ എസ്റേററ്റ് ബിസിനസുകാരനുമായ വ്യക്തിയാണ്  മോഷണത്തിന് പിന്നിലെന്നാണ് സൂചന. മോഷണം നടത്തിയശേഷം പുതിയങ്ങാടി ഭാഗത്തേക്ക് ഇവർ ഇരുചക്രവാഹനത്തിൽ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.


തളിപ്പറമ്പ് ഡിവൈ എസ്പി കെ.വി.വേണുഗോപാൽ പഴയങ്ങാടി എസ് ഐ പി എ ബിനുമോഹൻ എന്നിവരുടെ നേത്യത്വത്തിൽ വിവിധ സoഘങ്ങളായ് തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്.

ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ പോലീസില്‍ വിവരം അറിയിക്കേണ്ടതാണ്.

error: Content is protected !!