സര്‍വകക്ഷിയോഗത്തില്‍ കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിനെ നാട്ടുകാര്‍ കൈയ്യേറ്റം ചെയ്തു

ക​ട്ടി​പ്പാ​റ സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തി​ൽ നാട്ടുകാരുടെ പ്ര​തി​ഷേ​ധം. യോഗത്തിൽ സം​സാ​രി​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച് നാ​ട്ടു​കാ​രി​ൽ ഒ​രു വി​ഭാ​ഗ​മാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ക​രി​ഞ്ചോ​ല​മ​ല​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എം​എ​ൽ​എ കാ​രാ​ട്ട് റ​സാ​ഖി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാണ് യോഗം ചേർന്നത്.യോഗത്തിന് ഒടുവില്‍ വിവിധ പാര്‍ട്ടികളുടെ ഓരോ പ്രതിനിധികള്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കിയിരുന്നു. തങ്ങള്‍ക്ക് അവസരം നല്‍കിയില്ലെന്ന് ആരോപിച്ച് യുവാക്കള്‍ പ്രശ്നമുണ്ടാക്കുകയായിരുന്നു. തങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്നില്‍നിന്നത്. തങ്ങള്‍ പറയുന്നത് കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ എംഎല്‍എയെ തടയുകയായിരുന്നു.

തങ്ങളുടെ അഭിപ്രായം കേള്‍ക്കാതെ യോഗത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ പാടില്ലെന്നും യുവാക്കള്‍ നിലപാട് സ്വീകരിച്ചു. ഈസമയത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അന്തിമ തീരുമാനമെടുക്കാനായി മാറിയിരുന്ന് വേറെ യോഗം ചേര്‍ന്നു. ഇതു ശരിയായ നടപടിയല്ല. തങ്ങളുടെ അഭിപ്രായം കേള്‍ക്കണം. പ്രത്യേകം യോഗം ചേര്‍ന്ന് തീരുമാനമെടുക്കേണ്ട കാര്യമില്ലെന്ന് യുവാക്കള്‍ നിലപാട് സ്വീകരിച്ചു

യോ​ഗ​ത്തി​നി​ടെ ഒ​രു വി​ഭാ​ഗം നാ​ട്ടു​കാ​ർ എം​എ​ൽ​എ​യെ ത​ട​ഞ്ഞു. ഇ​തോ​ടെ പോ​ലീ​സും നാ​ട്ടു​കാ​രും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. എംഎൽഎയെ പോലീസ് ഉടനെ സ്ഥലത്തുനിന്നു മാറ്റി.അ​തേ​സ​മ​യം കാ​ണാ​താ​യി​രി​ക്കു​ന്ന ന​ഫീ​സ​യ്ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രാ​നും സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. തി​ങ്ക​ളാ​ഴ്ച​യും ന​ഫീ​സ​യ്ക്കാ​യി ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ​സേ​ന​യും ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും ചേ​ർ​ന്ന് തെ​ര​ച്ചി​ൽ ന​ട​ത്തി. ഉ​രു​ൾ​പൊ​ട്ട​ലി​ൽ 13 പേ​രാ​ണ് മ​രി​ച്ച​ത്.

അതേസമയം നഫീസയ്ക്കായി തെരച്ചിൽ തുടരണമെന്ന യോഗത്തിലെ ആവശ്യം അംഗീകരിച്ചു. ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പായ വെട്ടിഒഴിഞ്ഞൊട്ടു സ്കൂളിൽ താമസിക്കുന്ന ആളുകളെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റുന്നതിന് കുറിച്ച് ആലോചിക്കുമെന്ന കാരാട്ട് റസാഖ് എം എൽ എ.  സ്കൂൾ ഉടൻ തുറക്കുന്നതിനാണ് നടപടി. നിപ ബാധയെ തുടർന്ന് സ്കൂൾ തുറക്കുന്നത് നീട്ടിവച്ചിരുന്നു.  ഇനിയും തുറക്കാതിരുന്നാൽ കുട്ടികളുടെ പഠനം മുടങ്ങുമെന്നും എം എൽ എ പറഞ്ഞു.

 

error: Content is protected !!