മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് വീഡിയോയിലൂടെ വധഭീഷണി മുഴക്കിയ പ്രവാസി മലയാളി പിടിയിൽ

ജൂണ്‍ 5നാണ് അബുദാബിയില്‍ വെച്ച് ഫെയ്സ്ബുക്ക് ലൈവിലൂടെ മുഖ്യമന്ത്രി പിണറായി വിജയനു നേരെ ഇയാള്‍ വധ ഭീഷണി മുഴക്കിയത്. വീഡിയോ വന്നതിനു പിന്നാലെ കൃഷ്ണകുമാര്‍ അത് ഡിലീറ്റ് ചെയ്യുകയും മാപ്പപേക്ഷയുമായി മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അബൂദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടാര്‍ജറ്റ് എന്‍ജിനീയറിംഗ് കമ്പനിയുടെ റിഗിംഗ് സൂപ്പര്‍വൈസറായിരുന്നു കൃഷ്ണകുമാറിനെ സംഭവവുമായി ബന്ധപ്പെട്ട് കമ്പനി പിരിച്ചു വിടുകയും ചെയ്തിരുന്നു.

വധഭീഷഷണി മുഴക്കിയ സംഭവത്തില്‍ സ്വമേധയാ കേസ് എടുത്ത കേരള പോലീസ് കൃഷ്ണകുമാര്‍ നാട്ടില്‍ എത്തിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുവാനുള്ള നീക്കത്തിലായിരുന്നു. പ്രകോപനം സൃഷ്ടിക്കും വിധം സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തി, അപകീര്‍ത്തിപെടുത്തല്‍, വധഭീഷണി മുഴക്കല്‍ എന്നീ കുറ്റകൃത്യങ്ങള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്.

error: Content is protected !!