നാദാപുരത്ത് ലീഗ് ഓഫീസിനു നേരെ ബോംബേറ്

നാദാപുരത്ത് ലീഗ് ഓഫീസിനു നേരെ ബോംബേറ്. തിങ്കളാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. നാദാപുരം തിരുവൻപറമ്പിലെ ഓഫീസിനു നേരെയാണ് ആക്രമണം ഉണ്ടായത്.

ബോംബേറിൽ ഓഫീസി​​ന്‍റെ മുൻഭാഗത്തെ ചില്ലുകൾ തകരുകയും ഭിത്തിക്ക് കേടുപറ്റുകയും ചെയ്​തു. ഉഗ്രസ്​ഫോടന ശേഷിയുള്ള ബോംബാണ് ഓഫീസിനു നേരെ എറിഞ്ഞത്.

നാദാപുരം സിഐയുടെ നേതൃത്വത്തിൽ പോലീസ് സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

error: Content is protected !!