മലബാർ സിമന്റ്സ് കേസ്: കോടതിയിൽ നിന്ന് നഷ്ടപെട്ടത് 52 രേഖകൾ

മലബാർ സിമന്റ്സ് അഴിമതിയുമായി ബന്ധപ്പെട്ട രേഖകൾ ഹൈക്കോടതിയിൽ നിന്ന് കാണാതായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തായി. 52 രേഖകളാണ് നഷ്ടപ്പെട്ടത്. അഴിമതി സിബിഐക്ക് വിടുന്നത് സംബന്ധിച്ച രേഖകളും നഷ്ടമായി. നിയമസഭാ നടപടികളുടെ പകർപ്പുകളും നഷ്ടപ്പെട്ട രേഖകളിൽ ഉൾപ്പെടുന്നു. 2012 മുതലുള്ള രേഖകളാണ് ഹൈക്കോടതിയിൽ നിന്ന് കാണാതായത് . ഹർജികൾ കോടതിയിലെത്താതിരിക്കാൻ ശ്രമം നടന്നെന്ന് ഹർജിക്കാർ ആരോപിക്കുന്നു.

error: Content is protected !!