കോഴിക്കോട്ട് കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് കണ്ണൂര്‍ സ്വദേശികള്‍ മരിച്ചു

കോഴിക്കോട് മലാപ്പറമ്പില്‍ പുലര്‍ച്ചെ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം നടന്നത് .അപകടത്തില്‍  രണ്ട് കണ്ണൂര്‍ സ്വദേശികള്‍ മരിച്ചു.എടക്കാട്   നടാല്‍ സ്വദേശി സന്ദീപ് (35) , കൂത്ത്‌പറമ്പ് സ്വദേശി അമല്‍(22) എന്നിവരാണ്‌ മരിച്ചത് . അലുമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കാരനായ സന്ദീപും മൂന്നു പേരുമാണ് കാറിലുണ്ടായിരുന്നത്. ജോലി കഴിഞ്ഞ് കണ്ണൂരിലേക്ക് മടങ്ങിവരുന്നതിനിടെയാണ് അപകടമുണ്ടായത്.

കൂടെ ഉണ്ടായിരുന്ന ശരത്, ജിതിന്‍ എന്നിവര്‍  കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ശരത്തിന്റെ നില ഗുരുതരമാണ്.

error: Content is protected !!