കനത്ത കാറ്റും മഴയും : കണ്ണൂര്‍ നഗരത്തില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡ് തകര്‍ന്ന് വീണ് അപകടം

കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റ്നു സമീപം കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നു വീണു ഗതാഗതം നിലച്ചു. സ്വകാര്യ
പരസ്യ ഏജൻസിയുടെ ബോർഡാണ് കാറ്റിൽ റോഡിലേക്ക് വീണത്. ബോർഡിൽ സ്ഥാപിച്ചിരുന്ന ലൈറ്റുകളും തകർന്നു. ബോർഡ് വീഴുമ്പോൾ ഇത് വഴി പോകുകയായിരുന്ന കാൽനട യാത്രക്കാർ ഓടിമാറിയതിനാലാണ് ദുരന്തം ഒഴിവായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

കണ്ണൂർ നഗരത്തിലെ ഉയരം കൂടിയ കെട്ടിടങ്ങളുടെയെല്ലാം മുകളിൽ ഇത്തരത്തിൽ കൂറ്റൻ ഹോഡിങ്ങുകൾ സ്ഥാപിച്ചിട്ടുണ്ട്. മതിയായ അടിത്തറ ഇല്ലാത്ത ഇത്തരം ബോർഡുകൾ നീക്കം ചെയ്യാൻ അധികൃതർ ഒരു ജാഗ്രതയും കാണിക്കുന്നില്ലെന്ന പരാതിയും ശക്തമാവുന്നുണ്ട്. സമീപത്തെ വൈദ്യുതി വിതരണവും നിലച്ചിട്ടുണ്ട്.

error: Content is protected !!