‘മൃതദേഹ’ പ്രതിഷേധവുമായി യുവമോര്‍ച്ച

പയ്യാമ്പലം ശ്മശാനത്തിനോടുള്ള കണ്ണൂര്‍ കോര്‍പ്പറേഷന്റെ തെറ്റായ സമീപനത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി യുവമോര്‍ച്ച.  കോര്‍പ്പറേഷന് മുന്നില്‍ പ്രതീകാത്മകമായി മൃതദേഹം വച്ചാണ്  യുവമോര്‍ച്ച പ്രതിഷേധം അറിയിച്ചത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പയ്യാമ്പലം ശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിക്കുവാനുള്ള വിറകും അനുബന്ധ സാമഗ്രികളും ലഭ്യമല്ല.   ഇതേ തുടര്‍ന്ന് മരിച്ചവരുടെ   ബന്ധുക്കളും ശ്മശാനം ജീവനക്കാരും   തമ്മില്‍ വാക്കേറ്റം പതിവാണ്.

പ്രശനം പലതവണ കോര്‍പ്പറേഷന്റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും മതിയായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. ഇക്കാരണത്താല്‍ ബന്ധുക്കള്‍ തന്നെ വിറകും കൊണ്ട് വരേണ്ട അവസ്ഥയിലാണ്.

നൂറു വർഷത്തിലധികം പഴക്കമുള്ള പയ്യാമ്പലം ശ്മശാനത്തോട് തികഞ്ഞ അനാദരവാണ്‌ കണ്ണൂർ കോർപറേഷൻ കാണിക്കുന്നത്. മൃതദേഹവുമായി വരുന്ന ആളുകൾ മണിക്കൂറുകളോളം കാത്തുകെട്ടി നിൽക്കേണ്ട അവസ്ഥയാണിപ്പോൾ. ആവശ്യത്തിനുള്ള വിറകോ ചിരട്ടയോ ലഭ്യമല്ല. ഉള്ള വിറക് മഴ നനയാതെ സൂക്ഷിക്കാൻ ഒരു ഷെഡ്‌ഡില്ല. മഴക്കാലമായതിനാൽ മഴ കൊള്ളാതെ സംസ്കരിക്കാൻ ഉള്ള ഷീറ്റുകൾ ഇല്ല. ഇത്തരത്തിൽ ഒരു സമൂഹത്തിന്റെ ആവശ്യങ്ങളെ പാടെ അവഗണിക്കുന്ന സമീപനമാണ് കോര്പറേഷന് സ്വീകരിക്കുന്നത്. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ തയ്യാറായില്ലെങ്കിൽ കോർപറേഷൻ ഭരണാധികാരികളെ വഴിയിൽ തടയുമെന്ന് യുവമോർച്ച ജില്ലാ പ്രസിഡന്റ്‌ പറഞ്ഞു

യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് സി.സി.രതീഷ് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച കണ്ണൂര്‍ മണ്ഡലം പ്രസിഡണ്ട് വിജയ് എസ്. അധ്യക്ഷനായിരുന്നു.   യുവമോര്‍ച്ച സംസ്ഥാന കമ്മറ്റി അംഗം പി.എ രതീഷ്‌, ജില്ലാ കമ്മറ്റിയംഗം ബിനില്‍ കണ്ണൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു

error: Content is protected !!