ഉരുൾപൊട്ടലിൽ കാണാതായവരിൽ അവസാനത്തെയാളുടെ മൃതദേഹവും കണ്ടെത്തി

കട്ടിപ്പാറ കരിഞ്ചോല മലയിലെ ഉരുൾപൊട്ടലിൽ കാണാതായവരിൽ അവസാനത്തെയാളുടെ മൃതദേഹവും കിട്ടി. ഇതോടെ ആകെ മരണസംഖ്യ 14 ആയി. വെട്ടിയൊഴിഞ്ഞതോട്ടം കരിഞ്ചോല ഉമ്മിണി അബ്ദുറഹിമാന്റെ ഭാര്യ നഫീസയുടെ മൃതദേഹമാണു കണ്ടെത്തിയത്.

നഫീസയുടെ മൃതദേഹം കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരാന്‍ ഇന്ന് ചേര്‍ന്ന സര്‍വ്വകക്ഷി യോഗം തീരുമാനിച്ചിരുന്നു. യോഗം പിരിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ അഞ്ച് ദിവസമായി മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയായിരുന്നു.

error: Content is protected !!