സര്‍ടിഫിക്കറ്റ് തട്ടിപ്പ്: മെഡ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ യൂത്ത് കോണ്ഗ്രസ് പ്രതിഷേധം

കണ്ണൂര്‍:വ്യാജ സര്‍ട്ടിഫിക്കറ്റ്    നല്‍കി വിദ്യാര്‍ഥികളെ കബിളിപ്പിച്ചു എന്ന പരാതി നിലനില്‍ക്കുന്ന തളാപ്പ് ചെട്ടിപീടികയിലെ മെഡ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉച്ചയോടെയാണ്  യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്.കണ്ണൂര്‍ ലോകസഭ മണ്ഡലം പ്രസിഡണ്ട്‌ റിജില്‍ മാകുറ്റി ഉദ്ഘാടനം ചെയ്തു.ഭരണ നേതൃത്തില്‍ ഉള്ളവരുമായി ബന്ധം ഉള്ളത് കൊണ്ടാണ് തട്ടിപ്പുകാരെ പിടികൂടുന്നത് പോലീസ് വൈകിപ്പിക്കുന്നത് എന്ന് റിജില്‍ മാക്കുറ്റി ആരോപിച്ചു.

യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരും മെഡ് സിറ്റി ജീവനക്കാരും തമ്മില്‍ ഉന്തും തള്ളലും നടന്നു.പോലീസ് എത്തിയതോടെയാണ് രംഗം ശാന്തമായത്.നേതാക്കളായ മുഹമ്മദ്‌ ഷമ്മാസ്,ഷറഫുദ്ധീന്‍ കാട്ടാമ്പള്ളി,എം കെ വരുണ്‍,അശ്വിന്‍ മതുക്കോത്ത്,ആദര്‍ശ് മാങ്ങാട്ടിടം തുടങ്ങിയവര്‍ നേത്രുത്വം നല്‍കി.

error: Content is protected !!