ബിനോയ് വിശ്വം രാജ്യസഭാ സ്ഥാനാർഥി

വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ സിപിഐയുടെ സ്ഥാനാർഥിയായി ബിനോയ് വിശ്വത്തെ തീരുമാനിച്ചു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.

ഒഴിവ് വരുന്ന രണ്ടു രാജ്യസഭാ സീറ്റിൽ സിപിഎമ്മും സിപിഐയും മത്സരിക്കാൻ കഴിഞ്ഞ ദിവസം ഇടതു മുന്നണിയിൽ ധാരണയായിരുന്നു. ഇതിന് പിന്നാലെയാണ് മുൻമന്ത്രിയും മുതിർന്ന നേതാവുമായ ബിനോയ് വിശ്വത്തെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ രംഗത്തിറക്കാൻ സിപിഐ തീരുമാനിച്ചത്.

error: Content is protected !!