സർക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങൽ ഏറ്റിട്ടില്ല: കോടിയേരി

സർക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങൽ ഏറ്റിട്ടില്ല.പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പോലീസ് ഇടപെടും.സർക്കാർ എടുക്കുന്ന നിലപാടാണ് വിലയിരുത്തേണ്ടത്,വേട്ടക്കാരെ സംരക്ഷിക്കുന്ന നിലപാടല്ല. പോലീസിൽ ചെറിയ ഭൂരിപക്ഷം ബോധപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നു.പോലീസിലെ ക്രിമിനലുകൾക്ക് എതിരെ കർശന നടപടി സ്വീകരിക്കും.സർവീസിൽ നിന്നും പിരിച്ചു വിടുന്നത് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്നും കോടിയേരി പറഞ്ഞു.

യു ഡി എഫ് ന്റെ കാലത്ത് പോലീസിൽ ആരാജകത്വം നിലനിന്നിരുന്നു.പോലീസ് ആക്റ്റ് അനുസരിച്ചാണ് പോലീസ് പ്രവർത്തിക്കേണ്ടത്.അത് അനുസരിക്കാത്തവർക്ക് എതിരെ സർക്കാർ കർശന നടപടി എടുക്കണം.
ക്രമസമാധാനത്തിൽ കേരളം ഒന്നാമതാണ്. ചില മാധ്യമങ്ങൾ യു ഡി എഫിന്റെ ഘടക കക്ഷിയായി പ്രവർത്തിക്കുന്നു. യു ഡി എഫ് കാലത്തെ പോലീസ് അസോസിയേഷൻ നേതാക്കളാണ് എപ്പോൾ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

error: Content is protected !!