പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ മാറാം : പി.​ജെ.​കു​ര്യ​ൻ

കോ​ണ്‍​ഗ്ര​സി​ലെ യു​വ നേ​താ​ക്ക​ൾ ക​ടു​ത്ത പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യി​ട്ടും സ്വ​യം ഒ​ഴി​ഞ്ഞു​നി​ൽ​ക്കാ​ൻ മ​ന​സി​ല്ലാ​തെ മു​തി​ർ​ന്ന നേ​താ​വ് പി.​ജെ.​കു​ര്യ​ൻ. രാ​ജ്യ​സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ക്കു​ന്ന​തി​ൽ​നി​ന്നു പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ മാ​റി നി​ൽ​ക്കാ​മെ​ന്നാ​ണ് മൂ​ന്നു​വ​ട്ടം തു​ട​ർ​ച്ച​യാ​യി രാ​ജ്യ​സ​ഭ​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പി.​ജെ.​കു​ര്യ​ന്‍റെ വാ​ദം.

ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് നേ​രി​ട്ട​തു വ​ൻ തോ​ൽ​വി​യാ​ണ്. ഈ ​തോ​ൽ​വി​യി​ൽ പാ​ർ​ട്ടി പ​രി​ശോ​ധ​ന ന​ട​ത്ത​ണം. പാ​ർ​ട്ടി​യി​ലെ യു​വ​നേ​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്യു​ന്നു. യു​വാ​ക്ക​ളു​ടെ അ​വ​സ​ര​ത്തി​നു താ​ൻ ത​ട​സ​മാ​കി​ല്ല. പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ മ​ത്സ​ര​രം​ഗ​ത്തു​നി​ന്നു മ​റി​നി​ൽ​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് പി.​ജെ.​കു​ര്യ​ൻ പ​ത്ത​നം​തി​ട്ട​യി​ൽ പ​റ​ഞ്ഞു.

error: Content is protected !!