വരാപ്പുഴ കസ്റ്റഡി മരണം; പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

വരാപ്പുഴയിലെ വാസുദേവന്റെ വീടാക്രമണ കേസില്‍ കീഴടങ്ങിയ മൂന്നു പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പ്രതികളെ പത്തു ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം. പറവൂര്‍ മജിസ്ട്രേറ്റിന്‍റെ അധിക ചുമതല വഹിക്കുന്ന ആലുവ മജിസ്ട്രേറ്റാണ് കേസ് പരിഗണിക്കുക.

തുളസീദാസ് എന്നു വിളിക്കുന്ന ശ്രീജിത്ത്, വിപിന്‍, കെ.വി.അജിത് എന്നിവരാണ് കേസില്‍ റിമാന്റിലുള്ളത്. ഇവരെ ചോദ്യം ചെയ്ത ശേഷം കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

error: Content is protected !!