ഇംപീച്ച്മെന്‍റ് നോട്ടീസ് ഇന്ന് ഭരണഘടനാ ബെഞ്ച് പരിഗണിക്കും

ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്‍റ് നോട്ടീസ് തള്ളിയ രാജ്യസഭ അധ്യക്ഷന്‍റെ തീരുമാനം ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പരിഗണിക്കും. ജസ്റ്റിസ് എ.കെ.സിക്രി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

കേസില്‍ ഇന്ന് തീരുമാനം അറിയിക്കാമെന്ന് ജസ്റ്റിസ് ജെ.ചലമേശ്വര്‍ അറിയിച്ചതിന് പിന്നാലെ ഇന്നലെ വൈകീട്ടോടെയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചത്. ജസ്റ്റിസ് എ.കെ.സിക്രിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിൽ ജസ്റ്റിസുമാരായ എസ്.എ.ബോബ്ഡേ, എൻ.വി.രമണ, അരുണ്‍മിശ്ര, എ.കെ.ഗോയൽ എന്നിവരാണ് ഉള്ളത്. ഭരണഘടനാ ബെഞ്ചില്‍ നിന്ന് കൊളീജിയം ജഡ്ജിമാരെ പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്.

രാവിലെ പത്തരയ്ക്കാണ് കേസ് പരിഗണിക്കുക. തിടുക്കപ്പെട്ട് കേസ് ഭരണഘടന ബെഞ്ചിന് വിട്ടുകൊണ്ട് അസാധാരണ നീക്കം നടത്തിയ ചീഫ് ജസ്റ്റിസിന്‍റെ നിലപാടിനോട് കൊളീജിയം ജഡ്ജിമാരുടെ നീക്കം ഇനി നിര്‍ണായകമാകും.

error: Content is protected !!