മാഹിയിൽ സി.പി.എം നേതാവിനെ വെട്ടി കൊന്നത് ആർ.എസ്.എസ് തന്നെ: സ്ഥിരീകരിച്ച് ആർ .എസ്.എസ് നേതാവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്

സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനായ ശരത് കണ്ണൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റും അതിനു കീഴേയുള്ള കമന്റുകളുമാണ് കൊലപാതകം ആര്‍എസ്എസാണ് നടത്തിയതെന്ന് സ്ഥീരീകരിക്കുന്നത്.

മാഹിയില്‍ സിപിഎം ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയിലിനെ വെട്ടിക്കൊന്നത് ആര്‍എസ്എസ് തന്നെയെന്ന് സ്ഥിരീകരിക്കുന്നതാണ് സംഘപരിവാര്‍ പ്രവര്‍ത്തകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘ജീവിച്ച് കൊതി തീരും മുന്നെ സംഘ പാതയില്‍ നെഞ്ചുറപ്പോടെ ജീവന്‍ ബലിദാനം ചെയ്ത മാഹി പള്ളൂരിലെ സ്വര്‍ഗീയ വിജിത്തേട്ടന്റെയും , ഷിനോജേട്ടന്റെയും ആത്മാവ് ഇപ്പോള്‍ ദൂരെ എങ്ങോ ഇരുന്ന് പുഞ്ചിരി തൂകുന്നുണ്ടാകും’

error: Content is protected !!