ചെങ്ങന്നൂരിൽ ബിജെപി ചിത്രത്തിലെയില്ല : ധനമന്ത്രി തോമസ് ഐസക്

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരിൽ ബിജെപി ചിത്രത്തിലെയില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. മണ്ഡലത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണ് പോരാട്ടമെന്നും ഇടത് സ്ഥാനാർഥി സജി ചെറിയാന്‍റെ വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്‍റെ വിലയിരുത്തൽ കൂടിയാവും. തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി തോറ്റാൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്നും രമേശ് ചെന്നിത്തലയെ കോണ്‍ഗ്രസ് മാറ്റാൻ തയാറാകുമോ എന്നും തോമസ് ഐസക് ചോദിച്ചു.

error: Content is protected !!