എ.കെ ആന്റണിയെ പരിഹസിക്കാന്‍ മാത്രമുള്ള യോഗ്യത പിണറായിക്കില്ലെന്ന് കെ.സുധാകരന്‍

എ .കെ ആൻറണിയെ പരിഹസിക്കാൻ മാത്രം യോഗ്യത കേരള മുഖ്യമന്ത്രി പിണറായി വിജയനില്ലെന്ന് കോൺഗ്രസ്സ് രാഷ്ട്രീയ കാര്യ സമിതിയംഗം കെ.സുധാകരൻ. കേന്ദ്ര- സംസ്ഥാന ഭരണകൂടത്തിനെതിരെ കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി കണ്ണൂർ കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം.

ശുഹൈബ് വധത്തിലെ ഗൂഡാലോചന അന്വേഷിക്കുക, ഫസൽ വധക്കേസിൽ കൊടിയേരി ബാലകൃഷ്ണനെ പ്രതിചേർക്കുക തുടങ്ങി കേന്ദ്ര- സംസ്ഥാന സർക്കാറിന്റെ ജന വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും – ധർണ്ണയും സംഘടിപ്പിച്ചത്. ഇടതുപക്ഷ സർക്കാർ അധികാര ദുർവിനയോഗമാണ് നടത്തുന്നത്. ചുവപ്പണിഞ്ഞ പോലീസുകാർ ജയിലറകളെ കൊല മുറികളാക്കുകയാണെന്നും കെ.സുധാകരൻ പറഞ്ഞു.

സൂര്യന്‍ അസ്തമിച്ചാലും രാജ്യത്ത് കോൺഗ്രസ് ഇല്ലാതാകില്ല. പിണറായി വിജയൻ ഇത് മനസ്സിലാക്കണമെന്നും അദ്ദേഹം പരിഹസിച്ചു. എം.എൽ എ മാരായ സണ്ണി ജോസഫ്, കെ.സി ജോസഫ് ,നേതക്കളായ സതീശൻ പാച്ചേനി ,എ .പി അബ്ദുള്ളക്കുട്ടി തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

error: Content is protected !!