എൽ ഡി എഫ് ചെങ്ങന്നൂരിൽ വർഗ്ഗീയ കാർഡിറക്കിയെന്ന് എ.കെ ആന്റണി
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ സിപിഎം വർഗീയ കാർഡ് ഇറക്കിയെന്ന് മുതിർന്ന കോണ്ഗ്രസ് നേതാവ് എ.കെ. ആന്റണി. പരാജയഭീതിയിൽ നാലാംകിട കളിയാണ് സിപിഎം കളിച്ചതെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പഭക്തനായതിന്റെ പേരിൽ യുഡിഎഫ് സ്ഥാനാർഥി ഡി. വിജയകുമാറിനെ ആർഎസ്എസുകാരനായി ചിത്രീകരിച്ചുവെന്നും ബിജെപിക്കു ദയനീയ പരാജയമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിൽ മോദിക്കെതിരായ പ്രതിപക്ഷ മുന്നണിക്ക് കോണ്ഗ്രസ് നേതൃത്വം നൽകുമെന്നും ആന്റണി കൂട്ടിച്ചേർത്തു. ചെങ്ങന്നൂരിൽ തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. ഇന്ന് ചെങ്ങന്നൂരിൽ നേതാക്കൾ എല്ലാം നിശബ്ദ പ്രചാരണത്തിലാണ്. ചെങ്ങന്നൂർ ജനത ആർക്കൊപ്പമെന്ന് വ്യാഴാഴ്ച അറിയാം.