ചക്കരക്കൽ വണ്ടിയാല, കോമത്ത് കുന്നുമ്പ്രം മേഖലയിൽ ഭ്രാന്തൻ നായയുടെ അക്രമം: 12 പേർക്ക് കടിയേറ്റു

ചക്കരക്കൽ വണ്ടിയാലയിലും, കോമത്ത് കുന്നുമ്പ്രം, ചെമ്പിലോട് മേഖലകളിലാണ് ഭ്രാന്തൻ നായയുടെആക്രമണം ഉണ്ടായത്.രാവിലെ മുതൽ പ്രദേശത്ത് വിഹാരം നടത്തുന്ന നായ നിരവധി പേരെ അക്രമിച്ചു.

വണ്ടിയാലയിൽ ശ്യാമള, നളിനി, എം കെ സജീവൻ, പുളളിക്കാരൻ ചന്ദ്രൻ, പി റിജേഷ്, ബിന്ദു എന്നിവർക്കാണ് കടിയേറ്റത്. ഇവരെ ചക്കരക്കൽ ആരോഗ്യ കേന്ദ്രത്തിലും, തുടർന്ന് കണ്ണൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കോമത്ത് കുന്നുമ്പ്രം ചെമ്പിലോട് മേഖലയിലും 6 പേർക്ക് കടിയേറ്റു.ശരീഫ, ജാനകി, സവിത, ഹേമന്ദ് വത്സൻ എന്നിവർക്കാണ് പരിക്കേറ്റത്.ഇവരിൽ 3 പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഭ്രാന്തൻ നായയുടെ അക്രമം ഉണ്ടായതോടെ പരിഭ്രാന്തിയിലായിരിക്കുകയാണ് നാട്ടുകാർ.

error: Content is protected !!