കണ്ണൂർ സിറ്റി ഫെസ്റ്റിന് തുടക്കമായി

പുരാതന നഗരിയായ കണ്ണുർ ഇനി ആഘോഷ തിമിർപ്പിലേക്ക് .സിറ്റി ഫെസ്റ്റിന് തിരി തെളിഞ്ഞതോടെ അഞ്ച് ദിവസം കലാ സാംസ്ക്കാരിക സംഗമത്തിനാണ് ചരിത്ര സ്മരണകൾ ഇരമ്പുന്ന മഹാനഗരം സാക്ഷിയാവുക.എൻ.അബ്ദുള്ള കൾച്ചറൽ ഫോറം, മർഹബ സാംസ്‌ക്കാരിക സമിതി, കേരള ഫോക്‌ലോർ അക്കാദമി എന്നിവ സംയുക്തമായാണ് പരിപാടിസംഘടിപ്പിക്കുന്നത്.

ചേംബർ ഹാൾ മുതൽ സിറ്റി വരെ നടന്ന വർണ്ണ ശമ്പളമായ ഘോഷയാത്രയോടെയാണ് സിറ്റി ഫെസ്റ്റിന് തുടക്കമായത്.ആയിക്കര മാപ്പിളബേ ഹാർബറിൽ നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് എട്ടുമണിക്ക് സജിലി സലീം, നവാസ് കാസർകോട് തുടങ്ങിയവർ ഒരുക്കുന്ന അന്തീക്ക നൈറ്റ് അരങ്ങേറി. സിറ്റിയിലെ മാപ്പിളപ്പാട്ട് കലാകാരനായ അന്തിക്കായുടെ ഓർമ്മകൾക്കു മുന്നിൽ നടക്കുന്ന സംഗീത രാവ് വേറിട്ട അനുഭവം കാണികൾക്ക് പകർന്നു നൽകുന്നതായി.

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഫോക് ലോർ അക്കാദമി സംഘടിപ്പിക്കുന്ന ഫോക്ഫെസ്റ്റ് അരങ്ങേറും. തിങ്കളാഴ്ച വൈകുന്നേരം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. രാത്രി 9 മണിക്ക് ഇച്ചമസ്ഥാൻ കവാലി നൈറ്റ്.തുടർന്ന് സമീർ ദിൻസി, ഇമാം മസ്‌ബുർ എന്നിവർ ഒരുക്കുന്ന സൂഫി സംഗീത നിശ.

ചൊവ്വാഴ്ച നടക്കുന്ന ഫോക്ക് ഫെസ്റ്റ് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് അനുഗ്രഹീത മാപ്പിളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസ്സ നയിക്കുന്ന രാഗമാലിക, മുഹമ്മദ് റഫി ഗാനങ്ങൾ കൊണ്ട് ശ്രദ്ധേയനായ അസ്ലം മുബൈ ഒരുക്കുന്ന സംഗീത നിശയും അരങ്ങേറും.

9ന് (ബുധനാഴ്ച) രാത്രി 7:30 ന് ഗായകൻ ഷഹബാസ് അമാൻ നയിക്കുന്ന “ഷഹബാസ് പാടുന്നു ” സംഗീത രാവ്, പത്താം തിയ്യതി (വ്യാഴാഴ്ച) വൈകിട്ട് നാലിന് കണ്ണൂർ സിറ്റിയെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്ക് ഉയർത്തി 1500 സ്ത്രീകൾ ഒരുക്കുന്ന ഒപ്പനയും അരങ്ങേറും.. രാത്രി ഒമ്പത് മണിക്ക് തകളി, നാലുകെട്ട്, മ്യൂസിക്കൽ ബാൻഡ് ഷോ തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറും.

മെയ് പത്തിന് സമാപന സമ്മേളനം പി.കെ ശ്രീമതി ടീച്ചർ എം.പിയും ഉദ്ഘാടനം ചെയ്യും.കണ്ണൂർ സിറ്റിയിലെ വിവിധ മേഖലകളിലുള്ള പ്രതിഭകളെ പി. ജയരാജൻ ആദരിക്കും

error: Content is protected !!