സാഗർ ചുഴലിക്കാറ്റ് എത്തുന്നു : മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം

ഓഖി ചുഴലിക്കാറ്റ് നാശം വിതച്ചതിന്റെ ഓര്‍മ്മകള്‍ മായുംമുമ്പേയാണ് സാഗർ ചുഴലിക്കാറ്റ് എത്തുന്നു എന്ന വാര്‍ത്ത‍ എത്തുന്നത്‌ .ഗൾഫ് തീരത്ത് രൂപപ്പെട്ട ന്യൂനമർദം ഇന്ത്യൻ തീരത്തേക്ക് നീങ്ങി സാഗർ ചുഴലിക്കാറ്റായി മാറിയെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.

അടുത്ത 12 മണിക്കൂറിൽ സാഗർ ചുഴലിക്കാറ്റ് ചെറിയ രീതിയിൽ ശക്തി പ്രാപിക്കുമെന്നാണ് വിവരം. ശക്തമായ തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

error: Content is protected !!