കര്‍ണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധനവില കുതിച്ചുയരുന്നു : കേരളത്തിൽ പെട്രോൾ വില 80 രൂപയ്ക്ക് അടുത്ത്

പെട്രോളിനും ഡീസലിനും ലിറ്ററിന് 23 പൈസ വീതമാണ് ഒറ്റയടിക്കുയര്‍ന്നത്. തുടര്‍ച്ചയായ നാലാംദിവസമാണ് വില വർധന വരുത്തിയിരിക്കുന്നത്. ഇനിയുള്ള ദിവസങ്ങളിലും വില വര്‍ധിക്കുകയാണെങ്കില്‍ കേരളത്തില്‍ ഉടൻ തന്നെ പെട്രോളിന്റെ വില 80 കടന്നേക്കും.കര്‍ണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് രാജ്യത്ത് വീണ്ടും ഇന്ധനവില കുതിച്ചുയര്‍ന്നത്‌.കർണ്ണാടക തിരഞ്ഞെടുപ്പ് വേളയിൽ തുടർച്ചയായി 19 ദിവസം കമ്പനികൾ വില ഉയർത്തിയിരുന്നില്ല. രാഷ്ട്രീയ സമ്മർദ്ദം മൂലമാണ് കമ്പനികൾ ഈ തീരുമാനം എടുത്തത്. ഇപ്പോൾ അതിന്റെ കണക്ക് തീർക്കാനായി ഇപ്പോൾ തുടർച്ചയായി എല്ലാ ദിവസവും വില കൂടിക്കൊണ്ടിരിക്കുകയാണ്.

79 .39 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്റെ തിരുവനന്തപുരത്തെ വില. 78 .61 ആയിരുന്നു പത്തു ദിവസം മുൻപത്തെ വില. മെയ് 14 മുതലാണ് വില വീണ്ടും ഉയരാൻ തുടങ്ങിയത്. 72 .51 രൂപയാണ് ഇന്നത്തെ ഡീസൽ വില. പത്തു ദിവസത്തിനുള്ളിൽ കൂട്ടിയത് ഒരു രൂപ.ഓരോ ദിവസവും റെക്കോർഡ് ഭേദിച്ചാണ് വില ഉയരുന്നത്.പെട്രോളിനും ഡീസലിനും ലിറ്ററിന് 23 പൈസ വീതമാണ് ഒറ്റയടിക്കുയര്‍ന്നത്. തുടര്‍ച്ചയായ നാലാംദിവസമാണ് വില വർധന വരുത്തിയിരിക്കുന്നത്.

79 .39 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്റെ തിരുവനന്തപുരത്തെ വില. 78 .61 ആയിരുന്നു പത്തു ദിവസം മുൻപത്തെ വില. മെയ് 14 മുതലാണ് വില വീണ്ടും ഉയരാൻ തുടങ്ങിയത്. 72 .51 രൂപയാണ് ഇന്നത്തെ ഡീസൽ വില. പത്തു ദിവസത്തിനുള്ളിൽ കൂട്ടിയത് ഒരു രൂപ.

error: Content is protected !!