വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചു.

എറണാകുളം ജില്ലാ കളക്ടര്‍ വീട്ടിലെത്തിയാണ് ശ്രീജിത്തിന്റെ ഭാര്യ അഖിലയ്ക്ക് നിയമന ഉത്തരവ് നല്‍കിയത്.വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ നേരെത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് അഖിലയെ റവന്യൂവകുപ്പില്‍ വില്ലേജ് അസിസ്റ്റന്റായായി നിയമിച്ച ഉത്തരവ് കളക്ടര്‍ കൈമാറിയത്. പത്ത് ലക്ഷം രൂപ ധനസഹായമായി കുടുംബത്തിന് നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.

അഖിലയും ശ്രീജിത്തിന്റെ അമ്മ ശ്യാമളയും ജോലി ലഭിച്ചതില്‍ സന്തോഷം രേഖപ്പെടുത്തി. അതേസമയം മുഖ്യമന്ത്രി വീട് സന്ദര്‍ശിക്കാത്തതില്‍ ദുഖമുണ്ടെന്നും ഇരുവരും പറഞ്ഞു. ശ്രീജിത്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ കുടുംബം ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്.

error: Content is protected !!