കണ്ണൂര്‍ നഗരത്തിലെ കടകളില്‍ കവര്‍ച്ച

ഇന്നലെ രാത്രി ശക്തമായ മഴപെയ്ത സമയത്താണ് കണ്ണൂര്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്റിനടുത്തുള്ള മൊബൈല്‍ ഷോപ്പ് ഉള്‍പ്പെടെ അഞ്ചോളം കടകളില്‍ പൂട്ട് തകര്‍ത്ത് കവര്‍ച്ചാശ്രമം നടന്നത്.മഴയോടൊപ്പം വൈദ്യുതി ബന്ധം നിലച്ചത് മോഷ്ടാക്കള്‍ക്ക് അനുഗ്രഹമായി. റിയല്‍ മൊബൈല്‍ ഷോപ്പില്‍ നിന്ന് 30,000 രൂപ വിലയുള്ള എട്ട് മൊബൈല്‍ ഫോണുകളാണ് കള്ളന്‍ കൊണ്ടുപോയത്. തൊട്ടടുത്ത ഹോട്ടല്‍ പ്രഭ, നോബിള്‍ പെയിന്റ് ഷോപ്പ്, കെന്‍സ ട്രേഡേഴ്‌സ് തുടങ്ങിയ കടകളിലും പൂട്ട് തകര്‍ത്ത് കള്ളന്‍ അകത്തുകടന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.

റിയല്‍ മൊബൈല്‍ ഷോപ്പുടമ തളാപ്പ് സ്വദേശി ഫൗദിന്റെ പരാതി പ്രകാരം ടൗണ്‍ പോലീസ് കേസെടുത്തു. കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചന.

error: Content is protected !!