ചക്കരക്കൽ മുണ്ടേരിയിൽ വീട്ടമ്മ പൊള്ളലേറ്റു മരിച്ചു

കണ്ണൂർ:ചക്കരക്കൽ കുടുക്കിമൊട്ട സിദ്ധീഖ് പള്ളിക്ക് സമീപം കൊമ്പൻ ഹൗസിലെ സി.പി നബീസ (57) യെ വീട്ടിനകത്തെ കിടപ്പുമുറിയിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിൽ നിന്നും പുകയുയരുന്നത് കണ്ട സമീപവാസികൾ വെള്ളമൊഴിച്ചു തീയണക്കുകയും ജില്ലാശുപത്രി കൊണ്ടു പോവുന്ന വഴി മധ്യയാണ് മരണപ്പെട്ടുകയായിരുന്നു.

രാവിലെ 11 മണിയോടെയാണ് സംഭവം. ഫയർഫോഴ്സും ചക്കരക്കല്ല് പൊലിസും സ്ഥലത്തെത്തി. ഭർത്താവ്: അബ്ദുള്ളക്കുട്ടി. മക്കൾ: ജസീൽ, സബീന, സാജിദ. മരുമക്കൾ: അബ്ദുറഹ്മാൻ, നൗഷാദ്, ഷഹീറ.

error: Content is protected !!