രവീന്ദ്ര ജഡേജയുടെ ഭാര്യയ്ക്ക് പൊലീസ് മര്‍ദനം

ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയുടെ ഭാര്യയെ പൊലീസ് ക്രൂരമായി മര്‍ദിച്ചു. ഗുജറാത്തിലെ ജാംനഗറിലാണ് സംഭവം. രവീന്ദ്ര ജഡേജയുടെ ഭാര്യ റീവ ജഡേജയുടെ കാര്‍ പൊലീസ് കോണ്‍സ്റ്റബിള്‍ സഞ്ജയ് അഹിര്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായ സഞ്ജയ് അഹിര്‍ റീവയെ മര്‍ദിച്ചത്.

മര്‍ദിച്ച ശേഷം റീവയുടെ മുടി പിടിച്ച് വലിച്ചിതായി ദൃക്സാക്ഷികള്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

‘ജാംനഗറിലെ സാറു സെക്ഷന്‍ റോഡില്‍ വച്ച് റീവയെ മര്‍ദിച്ച സംഭവത്തില്‍ സഞ്ജയ് അഹിറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോണ്‍സ്റ്റബിള്‍ സഞ്ജയ് അഹിര്‍ റിവയെ മര്‍ദിച്ചതായി’ ജാംനഗര്‍ ജില്ലാ എസ്പി പ്രദീപ് സേജുല്‍ സ്ഥിരീകരിച്ചു.

സംഭവത്തില്‍ കോണ്‍സ്റ്റബിള്‍ സഞ്ജയ് അഹിറിനെതിരെ വകുപ്പ്തല നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

error: Content is protected !!