ഇന്ധന വില വീണ്ടുംകൂട്ടി: തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 81 രൂപ

സംസ്ഥാനത്ത് ഇന്ധന വില വീണ്ടും ഉയർന്നു. തിരുവനന്തപുരത്ത് പെട്രോളിന് 31 പൈസ കൂടി ലിറ്ററിന് 81 രൂപ ആയപ്പോൾ ഡീസലിന് 27 പൈസ കൂടി 73.88 രൂപ ആയി.

കൊച്ചിയിൽ പെട്രോളിന് 30 പൈസയും ഡീസലിന് 26 പൈസയുമാണ് വർധിച്ചത്. ഇതോടെ ഇവിടെ പെട്രോൾ ലിറ്ററിന് 79.59 രൂപയും ഡീസലിന് 72.48 രൂപയുമാണ് വില.

കോഴിക്കോട്ടും ഇന്ധനവിലയിൽ വർധനവുണ്ടായി. പെട്രോളിന് ഇവിടെ 79.70 രൂപയും ഡീസലിന് 72.70 രൂപയുമാണ് കോഴിക്കോട്ടെ വില.

You may have missed

error: Content is protected !!