മാഹിയിൽ ബിജെപി ഓഫീസിന് നേരെ ആക്രമണം

ഹർത്താലിനിടെ പള്ളൂരില്‍ ബിജെപി ഒാഫീസിന് നേരെ ആക്രമണം. സിപിഎം പ്രവര്‍ത്തകന്‍ ബാബുവിന്‍റെ മൃതദേഹവുമായിയുള്ള വിലാപയാത്രക്കിടെയായിരുന്നു ആക്രമണം ഉണ്ടായത്. സംഭവത്തിനിടെ പുതുച്ചേരി പൊലീസിന്റെ ജീപ്പും അഗ്നിക്കിരയാക്കി.
വിലാപയാത്രയ്ക്കിടെ വ്യാപക സംഘർഷം
കീഴന്തിമുക്കിലെ BMS കാര്യാലയം തകർത്തു.
കണ്ണൂരില്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ പോലീസ് ജാഗ്രതയിലാണ്.മേഖലയിൽ സംഘർഷാവസ്ഥ തുടരുകയാണ്

രാഷ്ട്രീയ കൊലപാതങ്ങളില്‍ പ്രതിഷേധിച്ച് കണ്ണൂരിലും മാഹിയിലും ഇന്ന് സിപിഎമ്മും ബിജെപിയും ഹര്‍ത്താല്‍ നടത്തുകയാണ്. സിപിഎം നേതാവ് ബാബു കണ്ണിപ്പൊയിലും ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഷമേജുമാണ് തിങ്കളാഴ്ച്ച രാത്രിയോടെ കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച രാത്രി 9.45ഓടുകൂടിയാണ് പള്ളൂർ നാലുതറ കണ്ണിപ്പൊയിൽ ബാലന്‍റെ മകൻ ബാബു കൊല്ലപ്പെട്ടത്. പള്ളൂരിൽ നിന്നു വീട്ടിലേക്കു പോകുമ്പോഴായിരുന്നു വെട്ടേറ്റത്. ഉടനെ തലശ്ശേരി സഹകരണ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. സിപിഎം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും സി.പി.എമ്മിന്‍റെ മുന്‍ കൗണ്‍സിലറുമായിരുന്നു. ബാബുവിനെ കൊന്നത് ആര്‍.എസ്.എസ് ക്രിമിനലുകളെന്ന് സിപിഎം ആരോപിച്ചു.

error: Content is protected !!