പഴനിയിൽ വാഹനാപകടം 6 മലയാളികൾ മരിച്ചു

ത​മി​ഴ്നാ​ട്ടി​ലെ പ​ഴ​നി​യി​ൽ ലോ​റി​യും കാറും കൂ​ട്ടി​യി​ച്ച് മു​ണ്ട​ക്ക​യം കോ​രു​ത്തോ​ട് സ്വ​ദേ​ശി​ക​ളാ​യ ആ​റ് പേ​ർ മ​രി​ച്ചു. ര​ണ്ടു പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. പഴനി ആയക്കുടിയിൽ അ​ർ​ധ​രാ​ത്രി​യിലാണ് അ​പ​ക​ടം.

കോ​രു​ത്തോ​ട് സ്വ​ദേ​ശി ശ​ശി, ഭാ​ര്യ വി​ജ​യ​മ്മ(60), സു​രേ​ഷ് (52), ഭാ​ര്യ രേ​ഖ, മ​ക​ൻ മ​നു (27), അ​ഭി​ജി​ത് (14) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. അപകടത്തിൽ പരിക്കേറ്റ ആ​ദി​ത്യ​ൻ (12), സ​ജി​നി എ​ന്നി​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

error: Content is protected !!