സംസ്ഥാനത്ത് ഇന്നും ഇന്ധനവില വർദ്ധിച്ചു

തിരുവന്തപുരത്ത് പെട്രോൾ വില 79 കടന്നു. 16 പൈസയുടെ വർദ്ധനവോടെ 79 രൂപ ഒരു പൈസയിലാണ് പെട്രോൾ വില. ഡീസൽ വില 19 പൈസ കൂടി 72 രൂപ 5 പൈസയിലെത്തി. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വിലയിലുണ്ടാകുന്ന വർദ്ധനവാണ് ഇന്ധനവിലയിൽ പ്രതിഫലിക്കുന്നത്.

കർണാടക വോട്ടെടുപ്പ് പൂർത്തിയായതോടെ 19 ദിവസത്തെ ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ മുതൽ ഇന്ധല വില വർദ്ധന പുനരാരംഭിച്ചിരുന്നു. കൊച്ചിയിൽ പെട്രോളിന് 77 രൂപ 72 പൈസയും ഡീസലിന് 70 രൂപ 84 പൈസയുമാണ് വില. കോഴിക്കോട് 77 രൂപ 98 പൈസയും ഡീസലിന് 71 രൂപ 10പൈസയുമാണ് നിരക്ക്.

error: Content is protected !!