കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം; ഏറ്റവും വലിയ ഒറ്റകക്ഷിയാവാന്‍ ബിജെപി

രാജ്യം ഏറെ ഉറ്റു നോക്കുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ലീഡുയര്‍ത്തി ഏറ്റവും വലിയ ഒറ്റകക്ഷിയാവാന്‍ ബിജെപിയുടെ മുന്നേറ്റം. തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ ഏകദേശ ചിത്രം പുറത്ത് വന്നതോടെ കേവലഭൂരിപക്ഷം നേടുന്ന തലത്തിലേക്ക് ബിജെപിയുടെ ലീഡ് ഉയര്‍ന്നു. 107 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു. കടുത്ത മൽസരം നടക്കുന്നിടത്തെല്ലാം സംസ്ഥാനത്ത് ഭരണകക്ഷിയായ കോൺഗ്രസ് രണ്ടാമതാണ്. നിർണായക ശക്തിയായി ജെഡിഎസ് മൂന്നാമതുണ്ട്.

67 മണ്ഡലങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുന്നത്. ജെഡിഎസ് 45 സീറ്റുകളില്‍ ലീഡ് ചെയ്തുകൊണ്ട് നിര്‍ണായക ശക്തിയാവുകയാണ്.

മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും മുഖ്യമന്ത്രി സിദ്ധരാമയ്യ പിന്നിലാണ്. ചാമുണ്ഡേശ്വരിയില്‍ 10000ല്‍ അധികം വോട്ടുകള്‍ക്കാണ് സിദ്ധരാമയ്യ പിന്നിലുള്ളത്. ബദാമിയില്‍ കടുത്ത മത്സരമാണ് അദ്ദേഹം നേരിടുന്നത്. ഗ്രാമീണ മേഖലയിലും കോണ്‍ഗ്രസ് പിന്നാക്കം പോയതായാണ് സൂചന. ബെംഗളൂരു മേഖലയില്‍ കോണ്‍ഗ്രസ് മുന്നേറുന്നതായാണ് റിപ്പോര്‍ട്ട്.

ഇപ്പോഴത്തെ സൂചനയനുസരിച്ച് 17 സിറ്റിങ് സീറ്റുകളില്‍ കോണ്‍ഗ്രസ് പിന്നാക്കം പോയി. ഗ്രാമീണ മേഖലയിലും കോണ്‍ഗ്രസ് പിന്നാക്കം പോയതായാണ് സൂചന. സിദ്ധരാമയ്യ മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും പിന്നിലാണ്. ചാമുണ്ഡേശ്വരിയില്‍ 12000ല്‍ അധികം വോട്ടുകള്‍ക്കാണ് സിദ്ധരാമയ്യ പിന്നിലുള്ളത്.

error: Content is protected !!