പയ്യന്നൂരില്‍ വാഹനാപകടം : റിട്ടേഡ്‌ എസ്.ഐയും മകനും മരിച്ചു

ദേശിയ പാതയിൽ കണ്ടോത്ത് കെ എസ് ഇ ബി ഓഫീസിന് സമീപമാണ് അപകടം നടന്നത്.റിട്ട. എസ്.ഐയും മകനും മരിച്ചു. കരിവെള്ളൂർ കട്ടച്ചേരിയിലെ എം.രവിന്ദ്രൻ (58)മകൻ അർജുൻ ആർ നായർ (20) എന്നിവരാണ് മരണപ്പെട്ടത്.ഇരുവരും സഞ്ചരിച്ച ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിചാണ് അപകടം ഉണ്ടായത്.

രണ്ട് പേരും തൽക്ഷണം മരിച്ചു.അർജുൻ ചെമ്പേരി വിമൽജ്യോതി എഞ്ചിനിയറിങ്ങ് കോളേജ് വിദ്യാർത്ഥിയാണ്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജീലെക്ക് മാറ്റി.രവീന്ദ്രന്റെ ഭാര്യ ആശ മകൾ അനുശ്രീ.

error: Content is protected !!