പയ്യന്നൂരില്‍ നാടോടി പെണ്‍കുഞ്ഞിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം: പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കി

കണ്ണൂര്‍ പയ്യന്നൂരില്‍ നാടോടി പെണ്‍കുഞ്ഞിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ സംസ്ഥാനം വിട്ട തായി സൂചന.കേസിലെ പ്രതി പി.ടി.ബേബിരാജിന്റെ ഫോണ്‍ ലൊക്കേഷന്‍ ബെംഗളുരുവിലാണ് കാണിക്കുന്നത്. പയ്യന്നൂര്‍ നഗരസഭാ സ്റ്റേഡിയത്തില്‍ മാതാപിതാക്കളോടൊപ്പം കിടന്നുറങ്ങിയ ഏഴ് വയസുകാരിയെ എടുത്തു കൊണ്ടുപോയി പീഡിപ്പിക്കാന്‍ ഇയാള്‍ ശ്രമിക്കുകയായിരുന്നു. സംഭവം പുറത്തറിഞ്ഞപ്പോൾ കേസ് നല്‍കാതിരിക്കാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് അമ്പതിനായിരം രൂപയുടെ ചെക്ക് നല്‍കിയിരുന്നു. ആശുപത്രിയിലെ ചികില്‍സയക്ക് ശേഷം ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പോക്‌സോ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
photo attached

error: Content is protected !!