കായൽ ടൂറിസം ഭൂപടത്തിൽ ഇടം പിടിച്ച് പയ്യന്നൂർ : കാപ്പാട് കായൽ ടൂറിസം പദ്ധതിക്ക് തുടക്കമായി

പയ്യന്നൂർ നഗരത്തിലെ ആദ്യ ടൂറിസം പദ്ധതി യാഥാർത്ഥ്യമായത്.പെരുമ്പ ഹൈവ്വേയിൽ നിന്ന് ഒരു കിലോമീറ്റർ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രക്യതി രമണീയമായ കാപ്പാട് കായൽ പ്രദേശത്താണ് പയ്യന്നൂർ നഗരസഭ ടൂറിസം പദ്ധതി നടപ്പിലാക്കിയത്. കാപ്പാട് ബാക്ക് വാട്ടർ ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം ടൂറിസം സഹകരണദേവസ്വം വകുപ്പ് മന്ത്രി ശ്രീ. കടകംപളളി സുരേന്ദ്രൻ നിർവ്വഹിച്ചു.

നഗരസഭയുടെ അധീനതയിലുള്ള 50 ഏക്കർ ജലാശയം കേന്ദ്രീകരിച്ചാണ് പദ്ധതി. നടപ്പാത, ഇരിപ്പിടങ്ങൾ, ലൈറ്റിംഗ് സംവിധാനങ്ങൾ, കഫ്റ്റേരിയ, ടോയിലെറ്റ് ബ്ലോക്ക്, ബോട്ടുജെട്ടി, പെഡൽ ബോട്ട്, ദൂര കാഴ്ചയ്ക്കും വിശ്രമത്തിനുമുളള ഏറുമാടങ്ങൾ, മീൻപിടുത്തത്തിന് താൽപര്യമുളളവർക്ക് പ്രത്യേക സൗകര്യം എന്നിവ തയ്യാറാക്കിയിട്ടുണ്ട്. പയ്യന്നുരിന്റെ മുഖഛായ തന്നെ മാറ്റുന്നതാണ് പദ്ധതി.

ഒരു കോടി രൂപയാണ് പയ്യന്നൂർ ബാക്ക് വാട്ടർ ടൂറിസം പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി ടൂറിസം വകുപ്പ് അനുവദിച്ചത്.
പ്രകൃതിയുടെ തനിമ നിലനിർത്തി കൊണ്ടുളള നിർമ്മാണ പ്രവർത്തികളാണ് ഇവിടെ നടപ്പിലാക്കിയിട്ടുളളത്.

error: Content is protected !!