അവതാരകര്‍ക്കായി കണ്ണൂരില്‍ കൂട്ടായ്മ ഒരുങ്ങുന്നു

അവതാരകര്‍ക്കായ്‌ കണ്ണൂരില്‍ കൂട്ടായ്മ ഒരുങ്ങുന്നു.അവതരണ കലാകാരന്മാര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ,ഇടപെടുന്നതിനുമാണ് കൂട്ടായ്മ .തൊഴില്‍ മേഖലയില്‍ നടമാടുന്ന ചൂഷണങ്ങള്‍ കൂട്ടായ്മ ചര്‍ച്ച ചെയ്യും .സംഘടനയ്ക്ക് രൂപം കൊടുക്കുന്നത്തിന്റെ ഭാഗമായി അവതാരകര്‍ കണ്ണൂര്‍ പയ്യാമ്പലത്ത് ഒത്തുകൂടി.

അടുത്ത ഘട്ടത്തില്‍ സംഘടനയ്ക്ക് രൂപം നല്‍കും .അവതരണ കലാകാരന്മാരെ ചൂഷണം ചെയ്യുന്ന പ്രവണത അടുത്ത കാലത്തായി വര്‍ദ്ധിച്ചു വരികയാണെന്നും ഇതിനെതിരെ ശക്തമായ ഇടപെടല്‍ നടത്തുമെന്നും അവതാരകര്‍ ന്യൂസ്‌ വിങ്ങ്സിനോട് പറഞ്ഞു.ഈ മേഖലയില്‍ ജോലിചെയ്യുന്ന സ്തീകള്‍ക്ക് നേരെ നടക്കുന്ന മോശം പ്രവണതകള്‍ അധികൃതര്‍ക്കു മുന്നിലെത്തിക്കാന്‍ യോഗം തീരുമാനിച്ചു.ഇടനിലക്കാരടക്കമുള്ളവര്‍ നടത്തുന്ന തൊഴില്‍ ചൂഷണങ്ങള്‍ക്കെതിരെ ശക്തമായി അണിനിരക്കാനാണു ഇവരുടെ തീരുമാനം.

error: Content is protected !!