കനത്ത മഴ :കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും മണ്ണും ചെളിയും കുത്തിയൊലിച്ചെത്തി : ഇരുപത് കുടുബങ്ങള്‍ ദുരിതത്തില്‍

കനത്ത മഴയില്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ മതില്‍ തകര്‍ന്ന് പരിസരത്തെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.കീഴലൂര്‍ കുറ്റികരയിലെ ഇരുപത് കുടുംബങ്ങളാണ് ഇതോടെ ദുരിതത്തിലായത്.വൈകുന്നേരം ഉണ്ടായ കനത്ത മഴയില്‍ വിമാനത്താവളത്തിലേക്കുള്ള എമര്‍ജന്‍സി റോഡും,മതിലും തകര്‍ത്ത് വീടുകളിലേക്ക് ചെളിവെള്ളം കുത്തിയൊലിച്ചു വരികയായിരുന്നു.വീട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് ദുരന്തത്തിന്റെ കാഠിന്യം കുറച്ചത്.പലരും ഓടി രക്ഷപെടുകയായിരുന്നു.

വീടുകളില്‍ ഭൂരിഭാഗവും വെള്ളവും ചെളിയും ഒലിച്ചെത്തി ഉപയോഗ്യയോഗ്യമല്ലാതായി.180 അടി ഉയരത്തില്‍ നിര്‍മിച്ച എമര്‍ജന്‍സി റോഡ്‌ അശാസ്ത്രിയമാണെന്ന് നേരത്തെതന്നെ നാട്ടുകാര്‍ അഭിപ്രായപ്പെട്ടിരുന്നു.ഇത്തരം ദുരന്തം ഇവിടെ ഉണ്ടാകുമെന്ന് പലതവണ അധികാരിളോട് പറഞ്ഞതാണെന്നും,പരാതി നല്‍കിയിരുന്നു എന്നും നാട്ടുക്കാര്‍ ന്യൂസ്‌ വിങ്ങ്സിനോട് പറഞ്ഞു.

ഭൂമിഏറ്റെടുക്കല്‍ സംബന്ധിച്ച് നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്ന പ്രദേശമാണ് കീഴലൂര്‍ കുറ്റിക്കര.ഭൂമി ഏറ്റെടുത്ത് പുനരിധിവാസ പാക്കേജ് നടപ്പിലാക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിരുന്നു എങ്കിലും അധികൃതര്‍ തങ്ങളെ അവഗണിച്ചു എന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.

error: Content is protected !!